‘ഒമാന്റെ രാഷ്ട്രീയ തത്വശാസ്ത്രം സമാധാനത്തില്‍ അധിഷ്ഠിതയിലാണ’്; വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി

പങ്കാളിത്തവും സൗഹൃദവും സൃഷ്ടിക്കാനാണ് തങ്ങള്‍ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മസ്‌ക്കറ്റ് : ഒമാന്റെ രാഷ്ട്രീയ തത്വശാസ്ത്രം സമാധാനത്തില്‍ അധിഷ്ഠിതമാണെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും ഏതെങ്കിലും രാജ്യങ്ങള്‍ തങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കില്ലെന്നും ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല പറഞ്ഞു. ഓരോ രാജ്യത്തിനും അതിന് യോജിച്ച സംവിധാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്. പങ്കാളിത്തവും സൗഹൃദവും സൃഷ്ടിക്കാനാണ് തങ്ങള്‍ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്‍, സൗദി അറേബ്യ, ഖത്തര്‍, യമന്‍, ഇസ്രായേല്‍, ഈജിപ്ത്, യു.കെ, ചൈന, യു.എസ് തുടങ്ങി എല്ലാ രാജ്യങ്ങേളാടും തങ്ങള്‍ക്ക് സമാധാനപരമായ ബന്ധമുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈയിടെയാണ് ഒമാന്‍ സന്ദര്‍ശിച്ചത്.

Exit mobile version