മനാമ: ദീപാവലി ആഘോഷിക്കാന്‍ മലയാളി വ്യവസായിയുടെ വീട്ടിലെത്തി ബഹ്റൈന്‍ രാജകുടുംബാംഗവും മന്ത്രിമാരും. ബഹ്റൈനിലെ വ്യവസായി പമ്പാവാസന്‍ നായരുടെ വസതിയിലാണ് ബഹ്റൈന്‍ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ മകനും ലഫ്. കമാന്‍ഡറുമായ ഷെയ്ഖ് ഈസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ സന്ദര്‍ശനം നടത്തിയത്.
ക്യാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിന്‍ ഫൈസല്‍ അല്‍ മാലിക്കി, ഇന്‍ഫര്‍മേഷന്‍ കാര്യ മന്ത്രി ഡോ. റംസാന്‍ ബിന്‍ അബ്ദുല്ല അല്‍ നു െഎമി, തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍, നഗരസഭാ,കാര്‍ഷിക മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്, സാമൂഹിക ക്ഷേമ മന്ത്രി ഒസാമ ബിന്‍ അഹമദ് ഖലാഫ് അല്‍ അഫ്‌സൂര്‍, നോര്‍ത്തേണ്‍ ഗവര്‍ണര്‍ അലി ബിന്‍ അല്‍ ഷെയ്ഖ് അബ്ദുല്‍ഹുസൈന്‍ അല്‍ അഫ്‌സൂര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
also read: കാല്‍നൂറ്റാണ്ടായുള്ള കാത്തിരിപ്പ്: ബന്ധുക്കളുടെ സ്‌നേഹത്തണലിലേക്ക് മടങ്ങി രേണുക രാജേശ്വരി
പമ്പാവാസനും കുടുംബത്തിനും ബഹ്‌റൈന്‍ രാജകുടുംബാംഗവും മന്ത്രിമാരും ദീപാവലി ആശംസകള്‍ നേര്‍ന്നു. ഭരണാധികാരികളെ ഈ ആഘോഷങ്ങളില്‍ സ്വാഗതം ചെയ്യാന്‍ കഴിഞ്ഞത് തങ്ങളുടെ കുടുംബത്തിന്റെ ഭാഗ്യമായി കരുതുന്നുവെന്നും പമ്പാവാസന്‍ നായര്‍ അറിയിച്ചു.
പമ്പാവാസന്‍ ബഹ്റൈനിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് താങ്ങും തണലുമാണ്. അതുകൊണ്ടുതന്നെ പമ്പാവാസന്‍ നായരുടെ വസതിയിലേക്ക് ഭരണാധികാരി നേരിട്ടെത്തി ആഘോഷങ്ങളില്‍ പങ്കെടുത്തതില്‍ മലയാളി സംഘടനകളും സന്തുഷ്ടി പ്രകടിപ്പിച്ചു.