സൗദിയില്‍ അഞ്ചു മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലായി. ഇതിന്റെ ഭാഗമായി സൗദിയില്‍ കര്‍ശന പരിശോധന നടക്കും. തൊഴില്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് വിവിധ നഗരങ്ങളില്‍ പരിശോധനകള്‍ നടക്കുന്നത്. സൗദിയില്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കാര്‍പ്പെറ്റ്, വാഹന സ്പയര്‍ പാര്‍ട്സ്, ചൊക്ലേറ്റ് തുടങ്ങിയ വിപണന സ്ഥാപനങ്ങള്‍ ബേക്കറികള്‍ എന്നിവിടങ്ങളിലാണ് പുതുതായി സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നത്.
എഴുപത് ശതമാനമാണ് സ്വദേശികളുടെ അനുപാതം. ഇതിന്റെ ഭാഗമായി കര്‍ശന പരിശോധനക്കും തുടക്കം കുറിച്ചു. കര്‍ശന പരിശോധന ഭയന്ന് സ്വദേശികളെ നിയമിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ പലതും ഇന്ന് അടച്ചിട്ടു. സ്വദേശിവത്കരണം നടപ്പിലായ സൗദിയില്‍ സ്പോണ്‍സര്‍മാരെ വെച്ചാണ് ഇന്ന് കടകള്‍ തുറന്നത്. സ്വദേശികളെ നിയമിച്ച് മുന്നോട്ട് പോകാനാണ് പലരുടെയും തീരുമാനം. എന്നാല്‍ തല്‍പ്പരരായ സ്വദേശികളെ കണ്ടെത്തുന്നതിന് പ്രയാസം നേരിടുന്നതായും ഇവര്‍ പറയുന്നു.
Discussion about this post