വനിതകള്‍ക്ക് ഇനി എയര്‍ഹോസ്റ്റസും ആകാം! ചരിത്രമുഹൂര്‍ത്തങ്ങള്‍ വീണ്ടും സഷ്ടിച്ച് സൗദി ഭരണകൂടം , നിറകൈയ്യടി

വീണ്ടും വീണ്ടും പരിഷ്‌കാരങ്ങള്‍ വരുത്തി ഭരണക്കൂടം കൂടുതല്‍ സ്ത്രീ സൗഹൃദമാവുകയാണ്.

സൗദി അറേബ്യ: വനിതകള്‍ക്ക് വിലക്കിട്ട സൗദിയില്‍ ഇനി പൂര്‍ണ്ണ സ്വാതന്ത്യം. വനിതകള്‍ക്ക് ഇനി എയര്‍ ഹോസ്റ്റസായി ആകാശങ്ങളിലേയ്ക്ക് പറക്കാം. ഇതോടെ സൗദിയില്‍ വീണ്ടും ചരിത്രത്തിലേയ്ക്ക് വഴിവെയ്ക്കുകയാണ്. വീണ്ടും വീണ്ടും പരിഷ്‌കാരങ്ങള്‍ വരുത്തി ഭരണക്കൂടം കൂടുതല്‍ സ്ത്രീ സൗഹൃദമാവുകയാണ്.

ഈ മാസം അവസാനത്തോടെ ഫ്‌ലൈ നാസിലായിരിക്കും ചരിത്ര നിയമനം. സൗദിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ലൈനാസാണ് ഇക്കാര്യം വ്യക്തമാക്കിയത് . ഇതാദ്യമായാണ് സൗദി വനിതകള്‍ എയര്‍ ഹോസ്റ്റസ് ജോലിക്കെത്തുന്നത്.

തിരഞ്ഞെടുത്ത വനിതകള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കിവരികയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ റിയാദ് ആസ്ഥാനമായുള്ള എയര്‍ലൈന്‍ കോ പൈലറ്റായി വനിതയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Exit mobile version