ബാങ്കോക്ക്: കുടുംബത്തില്‍ നിന്നും നേരിടേണ്ടിവന്ന പീഡനം സഹിക്കാനാവാതെ നാട് വിടാന്‍ തീരുമാനിച്ച പതിനെട്ടുകാരികാരിയെ തായലാഡില് തടഞ്ഞുവച്ചു. സൗദിയില്‍ നിന്ന ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച റഹാഫ് മുഹമ്മദ് എം അല്ക്വുനനെയാണ് തടഞ്ഞുവച്ചത്. തായ്ലന്ഡ് വഴി ഓസ്ട്രേലിയയിലേക്ക് പോകാനായിരുന്നു സൗദി സ്വദേശി റഹാഫിന്റെ തീരുമാനം. മുടി മുറിച്ചതിന്റെ പേരില്‍ കര്‍ക്കശ സ്വഭാവക്കാരായ രക്ഷിതാക്കള്‍ തന്നെ ആറുമാസം മുറിയിന് പൂട്ടിയിട്ടതായിയും തായ്ലന്ഡ് ഇമിഗ്രേഷന്‍ അധികൃതര്‍ തന്നെ സ്വദേശത്തേക്ക് മടക്കി അയച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്നും റഹാഫ് പറഞ്ഞു.
went out of the room to figure out if they’re watching me closely or not
I’m under there sight all times “been asked to get back to the room”
She was checking when I’m going to be send back to Kuwait before 11h of the flight time they must want it to end as soon as possible pic.twitter.com/mwBbKQ9QN7— Rahaf Mohammed رهف محمد القنون (@rahaf84427714) January 6, 2019
ബാങ്കോക്ക് വിമാനത്താവളത്തില്‍ എത്തിയ യുവതിയെ സൗദി, കുവൈത്ത് അധികൃതര്‍ തടഞ്ഞുവെക്കുകയും യാത്ര സംബന്ധമായ രേഖകള്‍ ബലമായി പിടിച്ചെടുക്കുകയും ചെയ്തു. അനുവാദമില്ലാതെ യാത്ര ചെയ്യുന്നതെന്ന് രക്ഷിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ഞായറാഴചയായിരുന്നു സംഭവം. സൗദി എംബസിയുമായി തായ് അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇത് തികച്ചും ഒരു കുടുംബ പ്രശ്നമാണെന്നും സൂരാച്ചത് കൂട്ടിച്ചേര്‍ത്തു.
Discussion about this post