ദുബായ്: യുഎഇ മൂന്ന് മാസത്തെ സന്ദര്‍ശക വിസകള്‍ നിര്‍ത്തലാക്കി. മൂന്ന് മാസത്തെ വിസകള്‍ ഇനി ലഭ്യമല്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് & പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് പറഞ്ഞതായി പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപോര്‍ട്ട് ചെയ്തു.
മൂന്ന് മാസത്തെ എന്‍ട്രി പെര്‍മിറ്റ് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വരെ ലഭ്യമായിരുന്നെങ്കിലും ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നു. യുഎഇയിലെ സന്ദര്‍ശകര്‍ക്ക് 30 അല്ലെങ്കില്‍ 60 ദിവസത്തെ വീസയില്‍ വരാനാകുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയ അറിയിപ്പില്‍ പറയുന്നു.
പെര്‍മിറ്റുകള്‍ നല്‍കാന്‍ ഉപയോഗിക്കുന്ന പോര്‍ട്ടലില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വിസ അഭ്യര്‍ത്ഥിക്കാനുള്ള ഓപ്ഷന്‍ ഇപ്പോള്‍ ലഭ്യമല്ല. കോവിഡ് -19 വ്യാപിച്ച സമയത്ത് മൂന്ന് മാസത്തെ സന്ദര്‍ശക വീസ നിര്‍ത്തലാക്കി പകരം 60 ദിവസത്തെ വീസ അവതരിപ്പിച്ചിരുന്നു.
എങ്കിലും മൂന്ന് മാസത്തെ വിസ മേയില്‍ ലെഷര്‍ വീസയായി വീണ്ടും ലഭ്യമാക്കി. അതേസമയം, ദുബായില്‍ താമസിക്കുന്നവരുടെ ഫസ്റ്റ്-ഡിഗ്രി ബന്ധുക്കളായ സന്ദര്‍ശകര്‍ക്ക് 90 ദിവസത്തെ വിസ നല്‍കുന്നതായി ആമിറിലെ ഒരു കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് വ്യക്തമാക്കി, താമസക്കാര്‍ക്ക് അവരുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ മൂന്ന് മാസത്തെ പദ്ധതിയില്‍ കൊണ്ടുവരാം.
Discussion about this post