ദുബായ്: മലയാളി വിദ്യാര്‍ത്ഥിനിക്ക് ഗോള്‍ഡന്‍ വിസ. ദുബായ് മിഡില്‍സെക്‌സ് യുണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി നേഹ ഹുസൈനാണ് ഗോള്‍ഡന്‍ വീസ ലഭിച്ചത്.
ദുബായ് ന്യൂഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ നിന്ന് പ്ലസ് ടു കൊമേഴ്‌സില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയതടക്കമുള്ള വിദ്യാഭ്യാസമികവിനാണ് 10 വര്‍ഷത്തെ വീസ ലഭിച്ചത്.
also read: ഒരു ചാക്ക് നാണയങ്ങളുമായി എത്തി ഐഫോണ്‍ 15 സ്വന്തമാക്കി യാചകന്‍; വീഡിയോ വൈറല്‍
കാസര്‍കോട് തളങ്കര സ്വദേശി ഹുസൈന്‍ പടിഞ്ഞാറിന്റെയും അയിഷയുടെയും മകളാണ്. ദുബായിലെ സാമൂഹിക പ്രവര്‍ത്തകനാണ് ഹുസൈന്‍. വിദ്യാഭ്യാസ മികവിന് ഒട്ടേറെ അംഗീകാരങ്ങള്‍ നേഹ നേടിട്ടുണ്ട്.
Discussion about this post