ബുര്‍ജ് ഖലീഫയില്‍ കയറാന്‍ പോലുമാവില്ലെന്ന് പരിഹാസം; പിന്നീട് സ്വന്തമാക്കിയത് 22 അപ്പാര്‍ട്ട്മെന്റുകള്‍

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ദുബായിയുടെ അഭിമാനമായ ബുര്‍ജ് ഖലീഫ. ആഡംബരത്തിന്റെയും വിജയത്തിന്റെയും പ്രതീകമാണ് ബുര്‍ജ് ഖലീഫ. നേരില്‍ കാണാന്‍ ആഗ്രഹിക്കാത്തവരായി തന്നെയുണ്ടാകില്ല. അപ്പോള്‍ അവിടെ താമസിക്കുന്നവര്‍ എത്രമാത്രം ഭാഗ്യവാന്മാരാണ്.

900 അപ്പാര്‍ട്ടുമെന്റുകളാണ് ബുര്‍ജ് ഖലീഫയിലുള്ളത്. ഇതില്‍ 150 എണ്ണം ഇന്ത്യക്കാരാണ് സ്വന്തമാക്കിയിരുന്നത്. ബുര്‍ജ് ഖലീഫയില്‍ ഏറ്റവും കൂടുതല്‍ ആസ്തി സ്വന്തമാക്കിയ വ്യക്തി മലയാളിയുമായിരുന്നു. മലയാളിയായ ജോര്‍ജ്ജ് വി നേരാംപറമ്പിലാണ് ആ അഭിമാനമായ മലയാളി.

ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രമുഖ ഇന്ത്യന്‍ ബിസിനസ് മുതലാളിമാരില്‍ ഒരാളായിരുന്നു ജോര്‍ജ്ജ്. കേരളത്തിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ജോര്‍ജ്ജ് കുട്ടിക്കാലം മുതല്‍ പിതാവിനെ ജോലികളില്‍ സഹായിച്ചിരുന്നു. വലുതായപ്പോള്‍ മെക്കാനിക്കായി.

1976 -ല്‍ ഷാര്‍ജയിലേയ്ക്ക് പറന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. മധ്യ- കിഴക്കന്‍ സമ്പദ്വ്യവസ്ഥയില്‍, മരുഭൂമിയിലെ ചൂടില്‍ എയര്‍ കണ്ടീഷനിംഗ് മേഖലയില്‍ വന്‍ സാധ്യതകളുണ്ടെന്ന് അദ്ദേഹം തരിച്ചറിഞ്ഞു. ഈ ആശയം അദ്ദേഹം വര്‍ക്ക്ഔട്ട് ചെയ്തു. അങ്ങനെ പ്രശസ്തമായ ജിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് നിലവില്‍ വന്നു.

ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രമുഖനായ ഇന്ത്യന്‍ ബിസിനസ് മുതലാളിമാരില്‍ ഒരാളായിരുന്നു അദ്ദേഹം. നിനക്ക് ബുര്‍ജ് ഖലീഫയില്‍ പ്രവേശിക്കാന്‍ പോലും കഴിയില്ലെന്ന ഒരു ബന്ധുവിന്റെ കളിയാക്കലാണ് ബുര്‍ജ് ഖലീഫയിലേക്ക് ജോര്‍ജ്ജിനെ എത്തിച്ചത്. 2010ല്‍ അദ്ദേഹം ബുര്‍ജ് ഖലീഫയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വടകയ്‌ക്കെടുത്തു. 2015ല്‍ ബുര്‍ജ് ഖലീഫയില്‍ 22 അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമായുള്ള വ്യക്തിയായിരുന്നു ജോര്‍ജ്. ബുര്‍ജ് ഖലീഫയില്‍ ഏറ്റവുമധികം അപ്പാര്‍ട്ടുമെന്റുകള്‍ സ്വന്തമാക്കിയ റെക്കോര്‍ഡ് ജോര്‍ജ്ജിന്റെ പേരിലാണ്.

Exit mobile version