അബുദാബി: റോഡ് സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിയമങ്ങളുമായി അബുദാബി പോലീസ്. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടിയെന്ന് പോലീസ് വ്യക്തമാക്കി.
ഓവര്‍ടേക്ക് ചെയ്യാന്‍ ഇടത് ലൈനിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ലെങ്കില്‍ 400 ദിര്‍ഹം പിഴ ഈടാക്കും. വേഗം കുറച്ചുപോകുന്നവര്‍ വലത് ലെയ്ന്‍ ഉപയോഗിക്കണമെന്നും പോലീസ് വ്യക്തമാക്കി.
ഹൈവേയില്‍ നിശ്ചിത അകലം പാലിക്കണമെന്നും അനാവശ്യമായി ഹോണ്‍ മുഴക്കിയോ ഹൈ ബീം ലൈറ്റുകള്‍ ഉപയോഗിച്ചോ മറ്റ് യാത്രക്കാരുടെ ശ്രദ്ധ തെറ്റിക്കരുതെന്നും മുന്നറിയിപ്പിലുണ്ട്. വേണ്ടത്ര അകലം പാലിക്കാതെ വാഹനമോടിക്കുന്നതാണ് ഏറ്റവും കൂടുതല്‍ അപകടങ്ങളിലേക്ക് നയിക്കുന്നത്.
അബുദാബിയില്‍ ഇത് ശ്രദ്ധയിപ്പെട്ടാല്‍ വാഹനം പിടിച്ചെടുക്കും. പിന്നെ വണ്ടി തിരിച്ചുകിട്ടണമെങ്കില്‍ 5000 ദിര്‍ഹം അടയ്ക്കണം. മൂന്നുമാസത്തിനകം വണ്ടി തിരിച്ചെടുത്തില്ലെങ്കില്‍ ലേലം ചെയ്യും. ഇതുകൂടാതെ നിയമം ലംഘിച്ചതിന് 400 ദിര്‍ഹം പിഴ ഈടാക്കും. ഡ്രൈവര്‍ക്ക് നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.