അബുദാബി: രണ്ടാം തവണയും മലയാളിയെ അനുഗ്രഹിച്ച് അബുദാബി
ബിഗ് ടിക്കറ്റ്. ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിലാണ് മലയാളിയായ റിയാസിന്
രണ്ടാം തവണയും ഒരു ലക്ഷം ദിര്‍ഹം (22 ലക്ഷം രൂപ) സമ്മാനം ലഭിച്ചത്.
റിയാസും 15 സുഹൃത്തുക്കളും ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അബുദാബിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ റിയാസ് 2008 മുതല്‍ 15 സുഹൃത്തുക്കളോടൊപ്പം ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ഈ വര്‍ഷം നേരത്തെ നടന്ന നറുക്കെടുപ്പില്‍ 22 ലക്ഷം രൂപ നേടിയിരുന്നു.
കൂടാതെ, 2012ല്‍ 40,000 ദിര്‍ഹവും സമ്മാനം ലഭിച്ചിരുന്നു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കും. നാട്ടിലുള്ള ഭാര്യയുടേയും മക്കളുടെ ഭാവി ജീവിതം മികച്ചതാക്കാന്‍ പണം ഉപയോഗിക്കാനാണ് റിയാസിന്റെ തീരുമാനം. കൂടാതെ ഭാര്യയെയും മക്കളെയും രണ്ടു മാസത്തെ അവധിക്ക് അബുദാബിയിലേക്ക് കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.
മറ്റ് ആഴ്ചകളിലെ നറുക്കെടുപ്പുകളില്‍ ഇന്ത്യക്കാരനായ ബിമലേഷ് യാദവ്, ഷിഹാ മിഥില, ബബിന്‍ ഉറത്ത് എന്നിവരും ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം നേടി.