അബുദാബി: സൗദി അറേബ്യയിലെ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിനെയും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെയും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അഭിനന്ദിച്ചു.
സൗദിയുടെ 93-ാം ദേശീയ ദിനത്തോടനുബന്ധിച്ചാണ് അഭിനന്ദനങ്ങള്‍ നേര്‍ന്നത്. 44 തിരുഗേഹങ്ങളുടെ സംരക്ഷകന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും സൗദി ജനതയ്ക്കും അവരുടെ 93-ാം ദേശീയ ദിനത്തില്‍ അഭിനന്ദനങ്ങള്‍ നേരുന്നതായി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ ഷെയ്ഖ് മുഹമ്മദ് കുറച്ചു.
കൂടാതെ സൗദിയുടെ പുരോഗതിയും സമൃദ്ധിയും തുടരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വൈസ് പ്രസിഡന്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും സൗദി നേതാക്കളേയും ജനങ്ങളേയും അഭിനന്ദിച്ചു.
Discussion about this post