റിയാദ്: വിവാഹമോചനത്തില്‍ പുത്തന്‍ പരിഷ്കാരവുമായി സൗദി ഭരണകൂടം. ഇനി സ്ത്രീകളുടെ അറിവില്ലാതെ നടക്കുന്ന വിവാഹ മോചനക്കേസുകള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്കാരം. വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് നീക്കം നടത്തിയാല്‍ ഭാര്യക്ക് മെസേജ് വഴി നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതാണ് പരിഷ്കരിച്ച പുതിയ നിയമം.
കഴിഞ്ഞ ദിവസമാണ് നിയമം ഔദ്യോഗികമായി നിലവില്‍ വന്നത്. രഹസ്യമായുള്ള വിവാഹമോചനക്കേസുകള് തടയുക, വിവാഹബന്ധത്തില്‍ സ്ത്രീയുടെ അവകാശം സംരക്ഷിക്കുക എന്നിവയാണ് ഈ തീരുമാനത്തിലൂടെ സൗദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിനുള്ള അനുമതി നല്‍കിയതിന് ശേഷം രാജ്യം സ്വീകരിക്കുന്ന സുപ്രധാനമായ മറ്റൊരു നിയമനിര്‍മ്മാണമാണിത്. ഇനി മുതല്‍ നിയമപരമായുള്ള വിവാഹമോചനക്കേസുകള് നടന്നാല്‍ അത് ഭാര്യയുടെ അറിവിലൂടെ ആയിരിക്കും. കോടതി അതിന് മുന്‍കൈയ്യെടുക്കും. സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനാണിത്. സൗദി നീതിമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പുതിയ നിയമത്തെ വിശദീകരിച്ചത് ഈ വിധമാണ്.
Discussion about this post