അബുദാബി: 2000ത്തോളം പേർ മരണമടഞ്ഞ ഭൂചലനത്തിൽ തകർന്നു നിൽക്കുന്ന നിൽക്കുന്ന മൊറോക്കോയിലെ ജനതയ്ക്ക് ഐക്യദാർഢ്യവുമായി യുഎഇ. അബുദാബിയിലെ പ്രശസ്തമായ അഡ്നോക് കെട്ടിടവും ദുബായിലെ ബുർജ് ഖലീഫയും ഉൾപ്പടെയുള്ള പ്രധാന നിർമ്മിതികളിൽ മൊറോക്കോ പതാക പ്രദർശിപ്പിച്ചാണ് യുഎഇ ഐക്യദാർഡ്യം പ്രഖ്യാപിച്ചത്.
യുഎഇ മീഡിയ ഓഫീസ് ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ‘എമിറേറ്റ്സിൽ നിന്ന്. ഞങ്ങൾ മൊറോക്കോയ്ക്കും അവിടുത്തെ ജനങ്ങൾക്കുമൊപ്പമാണ്’,- എന്നാണ് യുഎഇ മീഡിയ ഓഫീസ് എക്സിൽ കുറിച്ചത്.
من الإمارات … قلوبنا مع المغرب وأهلها 🇲🇦 pic.twitter.com/SktaVa6iin
— UAEGOV (@UAEmediaoffice) September 10, 2023
ഇക്കഴിഞ്ഞ സെപ്തംബർ എട്ടിന് രാത്രി 11 മണിയോടെയാണ് മോറോക്കോയിലെ മറാകഷ് നഗരത്തിനടുത്ത് വൻ ഭൂചലനം റിപ്പോർട്ട് ചെയ്തത്. മറാകഷിന് 71 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പകേന്ദ്രം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് റിപ്പോർട്ട് ചെയ്തതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പിന്നാലെ തീവ്രത 4.9 രേഖപ്പെടുത്തിയ മറ്റൊരു തുടർചലനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ALSO READ- സൈക്കിളിൽ സഞ്ചരിച്ച കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി പ്രിയരഞ്ജൻ പിടിയിലായി
ഔദ്യോഗിക റിപ്പോർട്ട് പ്രകാരം ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നിരിക്കുകയാണ്. കൂടുതൽ മരണം അൽ ഹാവുസ് പ്രവിശ്യയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
1400ൽ അധികം പേർക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. 2100ൽ അധികം പേർക്ക് പരിക്കുകളുണ്ട്. പല സ്ഥലങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഇനിയും എത്താൻ സാധിച്ചിട്ടില്ല.
Discussion about this post