അബുദാബി: 65 ടണ്ണിന് മുകളില്‍ ഭാരമുള്ള ഹെവി വാഹനങ്ങള്‍ക്ക് യുഎഇ റോഡുകളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നു. അടുത്തവര്‍ഷം മുതലാണ് ഇത്തരം വാഹനങ്ങള്‍ നിരോധിക്കുക. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
വാഹനങ്ങളുടെ ഭാരം സംബന്ധിച്ച ഫെഡറല്‍ നിയമത്തിന്റെ ഭാഗമായാണ് നിയന്ത്രണം. ഉന്നത നിലവാരത്തിലുള്ള രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂടിയാണിതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.