ഇസ്ലാമാബാദ്: പാകിസ്ഥാന് സന്ദര്‍ശനത്തിനായി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇസ്ലാമാബാദിലെത്തി. കഴിഞ്ഞ നവംബറില്‍ ഇംറാന്‍ ഖാന്റെ യുഎഇ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ അബുദാബി കിരീടാവകാശിയുടെ പാകിസ്ഥാന് സന്ദര്‍ശനം. നൂര്‍ ഖാന് എയര്‍ബേസില്‍ വിമാനമിറങ്ങിയ കിരീടാവകാശിയെ സ്വീകരിക്കാന്‍ പാകിസ്താന് പ്രധാനമന്ത്രി ഇംറാന്‍ ഖാന് നേരിട്ടെത്തിയിരുന്നു. തുടര്‍ന്ന അവിടെ നിന്ന് വസതിയിലേക്ക് കിരീടാവകാശിക്കൊപ്പം സ്വയം കാറോടിച്ച് പോകുന്ന വീഡിയോ ഇംറാന്‍ ഖാന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ച് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ സ്വീകരിച്ചത്. കിരീടാവകാശിക്കൊപ്പം പ്രധാനമന്ത്രി കാറോടിക്കുന്ന ചിത്രം യുഎഇയിലെ മാധ്യമങ്ങളും വാര്‍ത്ത നല്കി.
Discussion about this post