ദുബായ്: പ്രവാസി മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആകാശത്ത് ഓണ സദ്യ വിളമ്പാനൊരുങ്ങി യു.എ.ഇയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സ്. ഈ മാസം 20 മുതല്‍ 31 വരെ ദുബായിയില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാര്‍ക്ക് ഇലയില്‍ ഓണ സദ്യ ഉണ്ണാം.
ശര്‍ക്കര ഉപ്പേരി, കായ വറുത്തത്, കാളന്, പച്ചടി, പുളിയിഞ്ചി, പപ്പടം, മാങ്ങ അച്ചാര്‍, മട്ട അരിച്ചോറ്, പാലട പ്രഥമന്‍, എന്നിവയും നോണ്‍ വെജ് വേണ്ടവര്‍ക്ക് ആലപ്പുഴ ചിക്കന്‍ കറിയും മട്ടന്‍ പെപ്പര്‍ ഫ്രൈയുമാണ് ഓണത്തിന് എമിറേറ്റ്സ് എയര്‍ലൈന്‍സ് ഒരുക്കിയ മെനു.
ദുബായിയില്‍ നിന്ന് കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും, തിരിച്ചും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവര്‍ക്കും സദ്യ നല്‍കുമെന്നാണ് വിമാനകമ്പനിയുടെ പ്രഖ്യാപനം. കൂടാതെ, ഓണത്തിന് മലയാള സിനിമകള്‍ കാണിക്കാനുള്ള തയാറെടുപ്പിലാണ് എമിറേറ്റ്സ് എന്നും റിപ്പോര്‍ട്ടുണ്ട്.
Discussion about this post