ഉംറ തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് തട്ടിപ്പ് നടത്തുന്നതായി പരാതി. സഹായിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പുസംഘങ്ങള്‍ തീര്‍ത്ഥാടകരെ സമീപിക്കുന്നത്. അപരിചിതരില്‍ നിന്ന് സഹായം സ്വീകരിക്കുന്നതില്‍ ജാഗ്രത വേണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. തീര്‍ത്ഥാടകരെത്തുന്ന പള്ളികളിലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘങ്ങള്‍ വിലസുന്നത്.
തീര്‍ഥാടകരറിയാതെ മാലിന്യം തെറിപ്പിച്ച് പിന്നീട് സഹായിക്കാനെത്തുകയാണ് സംഘത്തിന്റെ രീതി. വൃത്തിയാക്കാനായി ശൗചാലയത്തിനകത്ത് കയറുന്ന തീര്‍ത്ഥാടകനെ സഹായിക്കാമെന്ന് പറഞ്ഞ് തട്ടിപ്പു സംഘങ്ങള്‍ തീര്‍ഥാടകരുടെ വസ്തുക്കള്‍ കവര്‍ച്ച് നടത്തുന്നത്. തട്ടിപ്പു സംഘങ്ങള്‍ പണം കവര്‍ന്ന ശേഷം യാത്രാ രേഖലളും ബാഗുകളും പള്ളി പരിസരങ്ങളില്‍ ഉപേക്ഷിച്ച് പോകുന്നതായി കണ്ടെത്തി. തീര്‍ഥാടകര്‍ക്കായി വിവിധ സന്നദ്ധ സംഘങ്ങള്‍ സേവനം ചെയ്യുന്നുണ്ട്. തീര്‍ഥാടകരുടെ ബാഗുകളും വസ്ര്തങ്ങളും സൂക്ഷിക്കാനായി ലോക്കറുകള്‍ ലഭ്യമാണ്. അപരിചിതരില്‍ നിന്നും സഹായം സ്വീകരിക്കുമ്പോള്‍ ജാഗ്രത വേണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.