ദുബായ്: ദുബായിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വില്‍പ്പനയ്ക്ക്. 12 വര്‍ഷം കൊണ്ട് നിര്‍മ്മിച്ച ഈ ആഡംബര കൊട്ടാരം, എമിറേറ്റ്‌സ് ഹില്‍സിലാണ് സ്ഥിതി ചെയ്യുന്നത്. 60000 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ അകത്തളം ഒരുക്കിയിരിക്കുന്ന ഈ വീടിന്റെ വില 204 മില്യന്‍ ഡോളറാണ് (1670 കോടി രൂപ).
80 മില്യന്‍ ദിര്‍ഹത്തിനും 100 മില്യന്‍ ദിര്‍ഹത്തിനും (178 കോടി മുതല്‍ 223 കോടി വരെ) ഇടയില്‍ വിലയുള്ള ഇറ്റാലിയന്‍ മാര്‍ബിള്‍ ഉപയോഗിച്ചാണ് വീടിന്റെ നിര്‍മ്മാണം
അഞ്ച് കിടപ്പുമുറികളാണ് ഈ വീട്ടിലുള്ളത്. 4,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പ്രാഥമിക കിടപ്പുമുറി നമ്മുടെ നാട്ടിലെ മിക്ക വീടുകളേക്കാളും വലുതാണ്. താഴത്തെ നിലയില്‍ ഭക്ഷണത്തിനും വിനോദത്തിനുമായി മുറികളുണ്ട്.
15 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഗാരേജ്, 19 ബാത്ത്‌റൂമുകള്‍, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പൂളുകള്‍, രണ്ട് ഡോമുകള്‍, 80,000 ലിറ്റര്‍ (21,000ഗാലന്‍) കോറല്‍ റീഫ് അക്വേറിയം, പവര്‍ സബ്‌സ്റ്റേഷന്‍, പാനിക് റൂമുകള്‍ എന്നിവയാണ് മറ്റ് സൗകര്യങ്ങള്‍.
കണ്ണഞ്ചിക്കുന്ന ഈ വിലയ്ക്കുള്ള അത്യാഡംബര സൗകര്യങ്ങളും അലങ്കാരങ്ങളുമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘ദ് മാര്‍ബിള്‍ പാലസ്’ എന്നാണ് ഈ ആഡംബര സൗധത്തിന് റിയല്‍എസ്റ്റേറ്റ് ഏജന്റുമാര്‍ നല്‍കിയിരിക്കുന്ന വിളിപ്പേര്.
ഇതിനെല്ലാം പുറമേ ആഡംബരം എടുത്തുകാണിക്കുന്ന മറ്റൊന്നുകൂടി ഇവിടെയുണ്ട്. ഇലകളുടെ ആകൃതിയിലുള്ള സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ഏഴുലക്ഷം ഷീറ്റുകളാണ് ബംഗ്ലാവിന്റെ പകിട്ട് വര്‍ധിപ്പിക്കാനായി അലങ്കാരത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒന്‍പത് മാസത്തിലധികം 70 വിദഗ്ധ തൊഴിലാളികള്‍ അധ്വാനിച്ചാണ് ഈ സ്വര്‍ണ്ണ ഇലകള്‍ നിര്‍മ്മിച്ചത്.