റിയാദ്: സൗദി അറേബ്യയിലെ റിയാദ് ഖാലിദിയ്യയിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പടെ ആറ് പേർക്ക് ദാരുണമരണം. പെട്രോൾ പമ്പിനടുത്തുള്ള താമസസ്ഥലത്താണ് തീപിടുത്തം ഉണ്ടായത്.
മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ചത്.
ഈ അപകടത്തിൽ തമിഴ്നാട് സ്വദേശികളായ കാർത്തിക്, രാജഗോപാൽ, ഗുജറാത്ത് സ്വദേശി യോഗേഷ് കുമാർ മിസ്ട്രി, മഹാരാഷ്ട്ര സ്വദേശി അസ്ഹർ അലി മുഹമ്മദ് ശൈഖ് എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാർ.
Discussion about this post