ദുബായ്: അബുദാബിയില്‍ നിര്‍മിക്കുന്ന പുതിയ ക്ഷേത്രം സന്ദര്‍ശിച്ച് നടന്‍ അക്ഷയ് കുമാര്‍. യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രത്തിന്റെ രൂപകല്പനയും ശില്‍പങ്ങളും തന്നെ ഏറെ ആകര്‍ഷിച്ചെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ ഇഷ്ടിക സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
രണ്ട് മണിക്കൂറോളം അദ്ദേഹം ക്ഷേത്രത്തില്‍ ചിലവിട്ടു. ‘സ്നേഹത്തിന് പര്‍വതങ്ങളെ ചലിപ്പിക്കാനാകും’ എന്നത് നിങ്ങളുടെ പരിശ്രമത്തിന്റെ യഥാര്‍ത്ഥ സാക്ഷ്യമാണ്… ശരിക്കും അത്യധികം! ഇത് സ്വപ്നങ്ങളുടെ സ്വപ്നമാണ്,” അക്ഷയ് കുമാര്‍ പറഞ്ഞു .
ഒപ്പം ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പിന്തുണയ്ക്കും, യുഎഇയില്‍ ഈ ‘ആഗോള ഐക്യത്തിന്റെ ആത്മീയ മരുപ്പച്ച’ യാഥാര്‍ത്ഥ്യമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും അദ്ദേഹം നന്ദിയും അറിയിച്ചു.
ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് വാഷു ഭഗ്നാനി, വ്യവസായി ജിതന്‍ ദോഷി എന്നിവര്‍ക്കൊപ്പമാണ് താരം ക്ഷേത്രനിര്‍മ്മാണം നടക്കുന്ന സ്ഥലത്തെത്തിയത്. ബാപ്സ് ഹിന്ദു മന്ദിര്‍ മേധാവി സ്വാമി ബ്രഹ്‌മവിഹാരിദാസ് അദ്ദേഹത്തെ സ്വീകരിച്ചു.
Discussion about this post