റിയാദ്: റിയാദില്‍ വാഹനാപകടത്തില്‍ പ്രവാസിക്ക് ദാരുണാന്ത്യം. മംഗലാപുരം സ്വദേശിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റോഡ് മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ചാണ് അപകടമുണ്ടായത്.
ദക്ഷിണ കന്നഡ കൊട്ടേകാനി സ്വദേശി സിറാജുദ്ദീന്‍ ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. ബത്ഹക്ക് സമീപം ദബാബ് സ്ട്രീറ്റില്‍ വ്യാഴാഴ്ച വൈകീട്ട് 6.30നാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന ഉപ്പള സ്വദേശി മുഹമ്മദ് അയാസിനെ സാരമായ പരിക്കുകളോടെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
also read: പുതുജീവിതത്തിലേക്ക് മടങ്ങിയെത്തി ഷീബ: പെരുന്നാള്‍ സമ്മാനങ്ങളുമായി ഗണേഷ് കുമാര്‍ വീട്ടിലെത്തി
ഹൗസ് ഡ്രൈവറാണ് മരിച്ച സിറാജുദ്ദീന്‍. മഗ്രിബ് നമസ്‌കാരത്തിന് മസ്ജിദിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുമ്പോള്‍ അമിത വേഗതയിലെത്തിയ കാര്‍ രണ്ടുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിറാജുദ്ദീന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മൃതദേഹം ശുമൈസി ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. കാസിം-സൈനബ ദമ്പതികളുടെ മകനാണ്. അനന്തര നടപടികളുമായി റിയാദ് കെ എം സി സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.
Discussion about this post