അബുദാബി: ഒന്‍പത് വര്‍ഷത്തിനിടയില്‍ ഒരേ ദിവസം തന്നെ മക്കള്‍ക്ക് ജന്മം നല്കി മലയാളി പ്രവാസി വനിത. കണ്ണൂര്‍ സ്വദേശിനിയായ ഹലീമ മുസ്തഫയ്ക്കും തയ്സീര്‍ അബ്ദുള്‍ കരീമിനുമാണ് ഒന്‍പത് വര്‍ഷത്തിനിടയില്‍ മാര്‍ച്ച് 14നാണ് മൂന്ന് മക്കള്‍ പിറന്നത്.
മാര്‍ച്ച് 14 തങ്ങളുടെ ഭാഗ്യ ദിനമെന്നാണ് ഹലീമയും തയ്സീറും പറയുന്നത്. 2014 മാര്‍ച്ച് 14നാണ് ഇരുവര്‍ക്കും ആദ്യത്തെ മകള്‍ തനിഷ തഹാനി ജനിച്ചത്. 2018ല്‍ മകനായ മുഹമ്മദ് എമിന് ജനിച്ചു. 2023 മാര്‍ച്ച് 14ന് മൂന്നാമത്തെ മകന് ഹൈസിന് ഹമ്മദ് ജനിച്ചത്.
ദൈവത്തിന്റെ അനുഗ്രഹമാണ് മക്കളുടെയെല്ലാം ജന്മദിനം ഒരു ദിനത്തില്‍ തന്നെ വരാന്‍ കാരണം. മൂത്ത കുട്ടിക്ക് 9 വയസാണ് പ്രായം രണ്ടാമന് അഞ്ചും നവജാത ശിശുവിന് രണ്ട് ആഴ്ചയുമാണ് പ്രായം.
ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ കാറ്റഗറി മാനേജരായി ജോലി ചെയ്യുകയാണ് തയ്സീര്‍. മൂത്ത കുട്ടി കേരളത്തില്‍ വച്ചാണ് ഉണ്ടായത്. ആണ്‍കുട്ടികള്‍ രണ്ട് പേരും അബുദാബിയില്‍ വച്ചുമാണ് ഉണ്ടായത്. കഴിഞ്ഞ 16 വര്‍ഷത്തോളമായി അബുദാബിയിലാണ് തയ്സീര്‍ ജോലി ചെയ്യുന്നത്.
Discussion about this post