ജിദ്ദ : നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവാവിനെ പ്രവാസലോകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശിയെയാണ് സൗദി അറേബ്യയിലെ ജിദ്ദ റുവൈസിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുവ്വൂര്‍ വലിയട്ട സ്വദേശി അബ്ദുള്‍ മുനീറിനെ ആണ് മരിച്ചത്. മുപ്പത്തിയൊമ്പത് വയസ്സായിരുന്നു. പതിനാറ് വര്‍ഷമായി ജിദ്ദയില്‍ പ്രവാസിയായിരുന്ന മുനീര്‍ ഒരു കമ്പനിയില്‍ ഓഫീസ് ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു.
കുറച്ചുകാലമായി കടുത്ത മൈഗ്രെയ്ന്‍ മൂലം ചികിത്സയിലായിരുന്നു. ഇന്ന് നാട്ടിലേക്ക് വരാനിരിക്കെ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. അതേസമയം, അബ്ദുള്‍ മുനീറിന്റെ മരണകാരണം വ്യക്തമല്ല.
also read: വിവാഹത്തോടെ നഴ്‌സിങ് പഠനം മുടങ്ങുമെന്ന് പേടി; കാസർകോട്ടെ പ്രതിശ്രുത വധു ജീവനൊടുക്കിയ നിലയിൽ
പൊലീസെത്തി മൃതദേഹം ജിദ്ദ മഹ്ജര്‍ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ അരീക്കന്‍ കോയയുടെയും മുരിയെങ്ങലത്ത് ആമിനയുടെയും മകനാണ്, ഭാര്യ ഫൗസിയ. മക്കള്‍ : ദില്‍ന, ദിയ
Discussion about this post