അജ്മാന്: ദിനോസറുകളെ തിരിച്ചറിഞ്ഞ് ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടംനേടി കൊച്ചുമിടുക്കന്. മഹാരാഷ്ട്ര സ്വദേശികളായ ശാരദ് പട്ടേലിന്റെയും പ്രിയങ്കയുടെയും മകനായ ശ്രീയാന്‍ ശാരദ് പട്ടേല്‍ എന്ന ആറു വയസ്സുകാരനാണ് നാല്പതോളം വരുന്ന ദിനോസറുകളെ തിരിച്ചറിഞ്ഞ് ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്വന്തമാക്കിയത്.
ഒരു മിനിറ്റ് ദൈര്‍ഘ്യത്തില്‍ നാല്പതോളം വരുന്ന ദിനോസര്‍ സ്പീഷീസുകളെ തിരിച്ചറിഞ്ഞ് അവയുടെ ശരിയായ പേരുകള്‍ പറഞ്ഞാണ് ശ്രീയാന്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്വന്തമാക്കിയത്. നിലവില്‍ മൂന്ന് റെക്കോഡുകളാണ് ഈ ആറ് വയസ്സുകാരന്റെ പേരിലുള്ളത്.
കഴിഞ്ഞ വര്‍ഷം തന്നെ നാലു മിനിറ്റ് 57 സെക്കന്‍ഡില്‍ 257 സ്പീഷീസുകളെ തിരിച്ചറിഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലും 88 സ്പീഷീസുകളെ തിരിച്ചറിഞ്ഞ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡിലും ഇടംനേടിയിരുന്നു. അജ്മാന് ഹാബിറ്റാറ്റ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രീയാന്‍ സ്കൂള്‍ മാനേജ്മെന്റ് ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്വന്തമാക്കാനുള്ള എല്ലാവിധ സഹകരണവും ഒരുക്കി നല്‍കിയിരുന്നു.
Discussion about this post