തബൂക്ക്: പതിനൊന്നാം വിവാഹം നടത്തി വാർത്തകളിൽ നിറഞ്ഞ് 83കാരനായ സൗദി പൗരൻ. അലി അൽ-ബലാവിയാണ് തബൂക്ക് മേഖലയിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തിങ്കളാഴ്ച വിവാഹിതനായത്. തന്റെ മാതാപിതാക്കളുടെ ഏക മകനും അവരുടെ ഏക ആശ്രയവും താനാണെന്നും ഇത് 11 തവണ വിവാഹം കഴിക്കാൻ പ്രേരിപ്പിച്ചുവെന്ന് അലി അൽ-ബലാവി പറയുന്നു.
നിലവിൽ തന്റെ സംരക്ഷണയിൽ നാല് ഭാര്യമാർ ഉണ്ടെന്നും ഇയാൾ പറയുന്നു. തനിക്ക് 18 ആൺമക്കളും 20 പെൺമക്കളും 88 പേരക്കുട്ടികളുമുണ്ടെന്നും അലി അൽ-ബലാവി പറഞ്ഞു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗങ്ങളൊന്നും ഇല്ലെന്നും ഇദ്ദേഹം പറയുന്നു.
ബഹുഭാര്യാത്വത്തിന് സാമ്പത്തിക ശേഷിയുള്ളവരായിരിക്കണം. പാർപ്പിടമുണ്ടാക്കുവാനുള്ള ശേഷി ഉണ്ടായിരിക്കണം. മാനസികവും ശാരീരികവുമായ ആരോഗ്യം ഉള്ളവരായിരിക്കണം. നല്ല ധാർമ്മികവും മാനസികവുമായ അവസ്ഥയിലുമായിരിക്കണം. ഭാര്യമാർക്കിടയിൽ നീതിയുടെ ആവശ്യകതയുണ്ടെന്നും അലി അൽ-ബലാവി ഉപദേശമായി പറഞ്ഞു.
അംഗനവാടിയിൽ പോകാൻ മടി കാണിച്ച 3 വയസുകാരിയെ തല്ലിച്ചതച്ച് മുത്തശ്ശി; അച്ഛൻ പോലീസിന്റെ പിടിയിൽ
വിവാഹങ്ങളുടെ ബാഹുല്യം കാരണം തനിക്ക് പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും അതിനുള്ള കഴിവ് ഉള്ളത് കൊണ്ടാണ് താൻ ഭാര്യമാർക്കും കുട്ടികൾക്കും ഇടയിൽ വേർതിരിവില്ലാതെ ജീവിക്കുന്നതെന്നും അദ്ദേഹം തുറന്ന് പറയുന്നു.
Discussion about this post