റിയാദ്: സൗദി അറേബ്യയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് തിരിച്ചുവരാന്‍ എക്‌സിറ്റ് പേപ്പര്‍ നിര്‍ബന്ധം. സൗദിയില്‍ നിന്നും ഫൈനല്‍ എക്‌സിറ്റില്‍ പോയ വിദേശികള്‍ക്കാണ് വീണ്ടും തിരിച്ചുവരണമെങ്കില്‍ പഴയ എക്‌സിറ്റ് പേപ്പര്‍ സമര്‍പ്പിച്ചാലേ പുതിയ വിസ സ്റ്റാമ്പ് ചെയ്തു നല്‍കുകയുള്ളൂവെന്ന നിയമം ബാധകമാക്കിയിരിക്കുന്നത്. മുംബൈയിലെ സൗദി കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ട്രാവല്‍ ഏജന്‍സികള്‍ക്കാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ നല്‍കിയത്. ജനുവരി മാസം ഏഴ് മുതല്‍ പുതിയ നിബന്ധന നടപ്പിലാവും. നേരത്തെ സൗദിയില്‍ ജോലി ചെയ്ത് ഫൈനല്‍ എക്‌സിറ്റില്‍ പോയവര്‍ക്കാണ് നിയമം ബാധകം.
സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ നിന്ന് ലഭിച്ച രേഖയോ, മുഖീം സിസ്റ്റത്തില്‍ നിന്നുള്ള ഫൈനല്‍ എക്‌സിറ്റ് പേപ്പറോ ആണ് സമര്‍പ്പിക്കേണ്ടത്.