ഖത്തറില്‍ റോഡില്‍ കിടന്ന കടലാസ് കഷണങ്ങള്‍ കൈകൊണ്ട് എടുത്തുമാറ്റി
നടന് മോഹന്‍ലാല്‍. ഫുട്പാത്തില്‍ കിടന്ന കടലാസ് കഷണങ്ങള്‍ എടുത്തുമാറ്റുന്ന മോഹന്‍ലാലിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ലാല്‍ ആരാധകരുടെ മനസ്സ് നിറയ്ക്കുകയാണ് വീഡിയോ.
കാറില്‍ നിന്ന് ഇറങ്ങി നടന്നുവരുമ്പോഴാണ് ഫുട്പാത്തില്‍ കടലാസ് കഷണങ്ങള്‍ കിടക്കുന്നത് കണ്ടത്. മറ്റെങ്ങും അത്തരത്തില്‍ ഒരു മാലിന്യവും കിടക്കുന്നതും ഇല്ല. ഇതോടെയാണ് ലാല്‍ അത് പെറുക്കി എടുത്ത് മാറ്റിയത്.
ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വീഡിയോ പ്രചരിക്കുകയാണിപ്പോള്‍. നിരവധി പേരാണ് സൂപ്പര്‍താരത്തിന്റെ ഈ പ്രവര്‍ത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതൊരു പാഠമാണെന്നും അദ്ദേഹം എപ്പോഴും എളിമ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണെന്നുമെല്ലാം നീളുന്നു കമന്റുകള്‍.
മോഹന്‍ലാലിന്റെ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബന് ഖത്തറിലാണ് ചിത്രീകരിക്കുന്നത്. ഈ മാസം 18ന് ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.