ദുബായ്: വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ 1.34 ലക്ഷം ദിര്‍ഹം (ഏകദേശം 28 ലക്ഷം രൂപ) പോലീസില്‍ ഏല്‍പിച്ച ഇന്ത്യക്കാരന് ദുബായ് പോലീസിന്റെ ആദരം. ഇന്ത്യക്കാരനായ ഉപേന്ദ്ര നാഥ് ചതുര്‍വേദിയെയാണ് മാതൃകാപരമായ പെരുമാറ്റത്തില്‍ പോലീസ് ആദരിച്ചത്.
അല്‍ റഫ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊതുസ്ഥലത്തുനിന്നാണ് ഇന്ത്യക്കാരനായ ഉപേന്ദ്ര നാഥ് ചതുര്‍വേദിക്ക് വന്‍ തുക കിട്ടിയത്. അന്യന്റെ മുതല്‍ ആഗ്രഹിക്കാതെ ഉപേന്ദ്ര നാഥ് ഉടന്‍ പോലീസ് സ്റ്റേഷനിലെത്തി തുക കൈമാറുകയായിരുന്നു.
ചതുര്‍വേദിയുടെ പ്രവൃത്തി മാതൃകാപരമാണെന്ന് അല്‍ റഫ പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ ഒമര്‍ മുഹമ്മദ് ബിന്‍ ഹമ്മദ് പറഞ്ഞു. ചതുര്‍വേദിക്ക് ദുബായ് പോലീസിന്റെ പ്രശംസ പത്രം അദ്ദേഹം കൈമാറി.
അതേസമയം, യുഎഇയില്‍ പതിനൊന്നാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു. ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. മരിച്ചയാളെക്കറിച്ചുള്ള വിശദ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടട്ടില്ല. സംഭവത്തില്‍ ഷാര്‍ജ പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ആഫ്രിക്കക്കാരനെന്ന് സംശയിക്കപ്പെടുന്ന ഒരാള്‍ കെട്ടിടത്തില്‍ നിന്ന് താഴെ വീണ് മരിച്ചെന്ന വിവരം ഞായറാഴ്ച പുലര്‍ച്ചെയാണ് പോലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. ഉടന്‍ തന്നെ പോലീസ് പട്രോള്‍ സംഘങ്ങളും ആംബുലന്‍സും സ്ഥലത്തെത്തി. എന്നാല്‍ അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
മരണ കാരണം കണ്ടെത്തുന്നതിന് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. മരണപ്പെട്ട വ്യക്തിക്കൊപ്പം ഒരേ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന ആളുകളെ അന്വേഷണത്തിന്റെ ഭാഗമായി ഷാര്‍ജ പോലീസ് ചോദ്യം ചെയ്തുവരികയാണ്.