റാസല്‍ഖൈമ: പുതുവത്സരദിനത്തില്‍ റാസല്‍ഖൈമയില്‍ നടത്തിയ കൂറ്റന്‍ വെടിക്കെട്ട് രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി. ഏറ്റവും നീളമേറിയ വെടിക്കെട്ടിനാണ് ഒരു റെക്കോഡ്. ലോങ്ങസ്റ്റ് ചെയിന്‍ ഓഫ് ഫയര്‍ വര്‍ക്‌സ് എന്ന പേരിലാണ് വെടിക്കെട്ട് നടത്തിയത്.
സായിദ് വര്‍ഷാചരണത്തിന്റെ സമാപനംകുറിച്ച് ശൈഖ് സായിദിന് ആദരമര്‍പ്പിച്ച് 4.6 കിലോമീറ്റര്‍ നീളത്തിലാണ് വെടിക്കെട്ട് നടത്തിയത്. റാക് ടൂറിസത്തിന്റെ വികസനത്തിനായി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അല്‍ മര്‍ജാന്‍ ദ്വീപില്‍ മൊത്തം പതിമൂന്ന് കിലോമീറ്റര്‍ പരിധിയില്‍ 13 മിനിറ്റും ഇരുപത് സെക്കന്‍ഡും നീണ്ടു നിന്ന പരിപാടി ഒരുക്കിയത്.
യുഎഇയില്‍ തിങ്കളാഴ്ച്ച നടന്ന ഏറ്റവുംവലിയ വെടിക്കെട്ടാണ് റാസല്‍ഖൈമയില്‍ അരങ്ങേറിയത്. 11,284 ഉപകരണങ്ങള്‍ ഉപയോഗിച്ച് റാക് ടൂറിസം നടത്തിയ ‘ലോങ്ങസ്റ്റ് ചെയിന്‍ ഓഫ് ഫയര്‍ വര്‍ക്‌സ്’ എന്ന് പേരിട്ട വെടിക്കെട്ട് 2014-ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നടന്ന വെടിക്കെട്ടിനെയാണ് ഇത്തവണ മറികടന്നത്.
Discussion about this post