ദുബായ്: പാസ്സ് പോര്‍ട്ടില്‍ വിസ പതിക്കാത്ത ആദ്യ യുഎഇ ഗോള്‍ഡന്‍ വിസ ലഭിക്കുന്ന താരമായി നടന് സുധീര്‍ കരമന. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ സി എച്ഛ് ഡിജിറ്റല്‍ ആണ് വിസ കൈമാറിയത്. ഇസിഎച്ഛ് ആസ്ഥാനത്ത് എത്തി സി ഇ ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം പാസ്സ്പോര്‍ട്ടില്‍ വിസ പതിക്കാത്ത ആദ്യ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.
പാസ്സ്പോര്‍ട്ടില്‍ താമസ വിസ പതിക്കുന്നത് ദുബായില്‍ നിര്‍ത്തിയതോടെ യുഎഇ യില്‍ റസിഡന്റ് വിസയുള്ളവര്‍ക്ക് ഇനി മുതല്‍ പാസ്സ്പോര്‍ട്ടിന് പകരം എമിറേറ്റ്സ് ഐ.ഡി ഉപയോഗിക്കാം. വ്യക്തിഗത വിവരങ്ങള്‍ക്ക് പുറമേ ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, തസ്തിക, കാര്‍ഡ് നമ്പര്‍, കാലാവധി, ഇഷ്യൂ ചെയ്ത എമിറേറ്റ് തുടങ്ങി വിസയിലെ വിവരങ്ങളെല്ലാം എമിറേറ്റ്സ് ഐഡിയിലും ഉണ്ട്.
രാജ്യത്തേക്കുള്ള വരവും പോക്കും എളുപ്പമാക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണ് പരിഷ്കാരം. രാജ്യത്തെ മറ്റ് എമിറേറ്റുകളില്‍ പാസ്പോര്ട്ട്രഹിത സൗകര്യം കഴിഞ്ഞ മേയ് മുതല്‍ നിലവില്‍ വന്നിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ദുബായില്‍ വിസ പതിപ്പിക്കുന്നത് നിര്‍ത്തിയത്. അതോടെ റസിഡന്റ് വിസയുള്ളവര്‍ക്ക് ലോകത്തെവിടെ നിന്നും ഏത് എമിറേറ്റിലേക്കും പാസ്പോര്‍ട്ടില്ലാതെ വിമാനയാത്ര ചെയ്യാം. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കും നിലവിലെ വിസ പുതുക്കുന്നവര്‍ക്കും എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയ എമിറേറ്റ്സ് ഐഡിയാണ് ലഭിക്കുക.
Discussion about this post