റിയാദ്: മലയാളി യുവാവിന് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. പാലക്കാട് സ്വദേശിയായ ഇരുപത്തിമൂന്നുകാരനാണ് മരിച്ചത്. മദീനയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി ഷന്‍ഫീദാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ജിദ്ദയില്‍നിന്ന് റൊട്ടിയുമായി വാഹനത്തില്‍ മദീനയിലേക്ക് പോയ ഷന്‍ഫീദ് പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചാണ് മരിച്ചത്.
മദീനയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ജിദ്ദ റോഡിലെ ഉതൈമിലാണ് അപകടം സംഭവിച്ചത്. ചെര്‍പ്പുളശ്ശേരി കാക്കാതോട് പാലം പാറയില്‍ ഷംസുദ്ദീന്‍-ഖദീജ ദമ്പതികളുടെ മകനായ ഷന്‍ഫീദ് അവിവാഹിതനാണ്.
ഒരു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയില്‍തന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു