ദോഹ: മക്കയിലെത്തി ഉംറ നിര്‍വഹിച്ച് ബോളിവുഡ് താരം ഷാറുഖ് ഖാന്. സൗദി അറേബ്യയിലെ സിനിമാ ചിത്രീകരണത്തിന് ശേഷമാണ് താരം മക്കയിലെത്തിയത്.
ഷാറൂഖ് ഖാന് ഉംറ നിര്‍വഹിക്കാനെത്തിയ ചിത്രം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്്. ‘അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന അല്ലാഹു കേള്‍ക്കട്ടെ. അദ്ദേഹത്തിനും കുടുംബത്തിനും നല്ലത് വരട്ടെ’- ഒരു ആരാധകന് കുറിച്ചു.
ഹജ്ജ് ചെയ്യുകയെന്നത് തന്റെ വലിയ ആഗ്രഹമാണെന്ന് ഷാറുഖ് ഖാന് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. മകന് അബ്രാമിനും മകള്‍ സുഹാനയ്ക്കുമൊപ്പം ഹജ്ജ് ചെയ്യാനാണ് ആഗ്രഹമെന്നാണ് ഷാറുഖ് അന്ന് പറഞ്ഞത്.
ഏറ്റവും പുതിയ സിനിമയായ ഡുന്‍കി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അദ്ദേഹം കുറച്ചു ദിവസങ്ങളായി ജിദ്ദയിലും അല്‍ ഉലയിലുമായി ഉണ്ടായിരുന്നു. ജിദ്ദയില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ ഷാരൂഖ് ഖാനെ ആദരിക്കുന്നുണ്ട്. ഷാരൂഖിന്റെ ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ’ എന്ന സിനിമ ഫെസ്റ്റിവലിന്റെ ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
Discussion about this post