അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 42 കോടി സ്വന്തമാക്കി ഫ്രാന്‍സ് സ്വദേശി. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഫ്രാന്‍സ് സ്വദേശി ഒന്നാംസമ്മാനം നേടുന്നത്. പ്രവാസിയായ സെലിന്‍ ജസ്സിന്‍ ആണ് 243 -ാമത് സീരീസ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹം സ്വന്തമാക്കിയത്.
സിറിയന്‍ കുടുംബത്തില്‍ നിന്നുള്ള സെലിന്‍ വാങ്ങിയ 176528 എന്ന നമ്പര്‍ ടിക്കറ്റ് ആണ് സമ്മാനാര്‍ഹമായത്. ഒന്നാം സമ്മാനം ലഭിച്ച വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചപ്പോള്‍ തന്റെ വിജയം വിശ്വസിക്കാനായില്ലെന്ന് സെലിന്‍ പറയുന്നു.
also read: ഓണക്കിറ്റ് ; ഇന്നലെ മാത്രം വിതരണം ചെയ്തത് നാലരലക്ഷം കിറ്റുകള്‍, ഇതുവരെ കൈപ്പറ്റിയത് 68ലക്ഷം പേര്‍
ഇത് സത്യമാണോ?’ എന്ന് അവര്‍ തിരികെ ചോദിച്ചു. ഇത് രണ്ടാം തവണയാണ് സെലിന് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. ഇത്തവണ ഒരു സുഹൃത്തുമായി ചേര്‍ന്നാണ് സെലിന്‍ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവര്‍ പങ്കിട്ടെടുക്കും.
വര്‍ഷങ്ങളായി ദുബൈയില്‍ താമസിക്കുന്ന സെലിന്‍, ഒരു ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയിലെ പേഴ്‌സണല്‍ മാനേജരായി ജോലി ചെയ്തു വരികയാണ്. 101158 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഫിലിപ്പീന്‍സ് സ്വദേശി ജുനെലിറ്റോ ബോര്‍ജ ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്.
മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ ജയകുമാര് വാസുപിള്ള ആണ്. ഇദ്ദേഹം വാങ്ങിയ 296664 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 251912 എന്ന ടിക്കറ്റ് നമ്പരിലൂടെ പാകിസ്ഥാനില്‍ നിന്നുള്ള അയാസ് മുഹമ്മദ് നാലാം സമ്മാനമായ 50,000 ദിര്‍ഹം നേടി.