വാഷിങ്ടണ്‍: ഭരണകൂട വിമര്‍ശകനായിരുന്ന സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ ദുരൂഹ തിരോധാനത്തിന് പിന്നില്‍ സംഭവിച്ചതെന്തെന്ന് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന് അറിയാം എന്ന് റിപ്പോര്‍ട്ടുകള്‍. സൗദി രാജകുടുംബവും ട്രംപും ഇരുവര്‍ക്കും സ്വീകാര്യമായ വിശദീകരണത്തിനായി ശ്രമിക്കുകയാണെന്നാണ് സൂചന.
ഖഷോഗ്ജിയുടെ തിരോധാനത്തിന് സൗദി കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് വലിയ ചോദ്യങ്ങളാണുയരുന്നത്. തിരോധാനത്തിന് പിന്നില്‍ സല്‍മാന് പങ്കുണ്ടെന്ന സംശയവും നിലനില്‍ക്കുന്നു.
ഖഷോഗ്ജിയുടെ സുഹൃത്തുക്കളില്‍ നിന്നും, സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കൂടാതെ മറ്റ് രേഖകളില്‍ നിന്നും ഖഷോഗ്ജിയെ ഇല്ലാതാക്കുവാന്‍ മുഹമ്മദ് ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമായിയെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗദി ആണ് പത്രപ്രവര്‍ത്തകന്റെ തിരോധാനത്തിന് പിന്നില്‍ എന്ന നിഗമനത്തില്‍ യുഎസ് പ്രസിഡന്റിന്റെ ഓഫീസ് എത്തിയതായി പ്രസിഡന്റിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ ഖത്തറിനെതിരെ സൗദിയുടെ നീക്കത്തേയും യമനിലെ സൗദിയുടെ ഇടപെടലിനേയും ഖഷോഗ്ജി ശക്തമായി വിമര്‍ശിച്ചിരുന്നു. പത്രപ്രവര്‍ത്തകന്റെ തിരോധാനത്തില്‍ സൗദിയുടെ പങ്ക് തെളിഞ്ഞാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു.
Discussion about this post