മനാമ: ഭാര്യയും കുഞ്ഞും മരിച്ച് മാസങ്ങൾ പിന്നിടുന്നതിനിടെ പ്രവാസി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ബഹറിനിലെ താമസസ്ഥലത്ത് വെച്ചാണ് മലയാളി യുവാവ് മരണപ്പെട്ടത്. അടൂർ മണക്കാല കാര്യാട്ട് സാംകുട്ടിയുടെയും എൽസമ്മയുടെയും മകൻ സിജോ സാം (29) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
ഈ വർഷം മാർച്ചിലാണ് സിജോയുടെ ഭാര്യ അഞ്ജുവും കുഞ്ഞും മരിച്ചത്. പ്രസവത്തിനിടെയായിരുന്നു അഞ്ജുവിന്റെ മരണം. അഞ്ചു ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞിരുന്ന കുഞ്ഞും വൈകാതെ മരിച്ചു. ഈ സംഭവത്തിന് ശേഷം മൂന്നു മാസത്തിനു ശേഷമാണു സിജോ ബഹറൈനിലേക്ക് തിരിച്ച് എത്തിയത്.
ബഹറൈനിൽ സെക്യൂരിറ്റി കോർ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു സിജോ സാം. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്നതിനു ശേഷം സാമിനെ മരിച്ച നിലയിൽ കണ്ടു എന്ന വിവരമാണ് ഒപ്പമുണ്ടായിരുന്നവർ നാട്ടിൽ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
also read- തിരുവനന്തപുരം ലുലു മാളിനെതിരായ ഹർജി തള്ളി സുപ്രീം കോടതി! നിയമാനുസൃതമായി വ്യവസായം നടത്തുന്നവർക്കുള്ള സന്ദേശമാണ് കോടതി വിധിയെന്ന് ലുലു ഗ്രൂപ്പ്
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണം വ്യക്തമാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മലയാളി സന്നദ്ധസംഘടനാ പ്രവർത്തകർ ആശുപത്രിയിൽ എത്തി മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങളിലാണ്.
Discussion about this post