റിയാദ്: സൗദിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ റോഡപകടം മൂലമുണ്ടാകുന്ന മരണത്തിലും പരിക്കുകള്‍ സംഭവിക്കുന്നതിലും കാര്യമായ കുറവുള്ളതായി ട്രാഫിക് അതോറിറ്റി. മരണം സംഭവിക്കുന്നതില്‍ 33 ശതമാനവും, പരിക്കുകള്‍ സംഭവിക്കുന്നതില്‍ 21 ശതമാനത്തിന്റേയും കുറവാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കിയതോടെയാണ് അപകടങ്ങള്‍ കുറയാന്‍ കാരണമായത്.
2016 ല്‍ 9031 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. എന്നാല്‍ ഈ വര്‍ഷം ഇത് 6025 ആയി കുറഞ്ഞു. 38120 പേര്‍ക്കാണ് 2016ല്‍ റോഡപകടങ്ങളില്‍ പെട്ട് പരിക്കു പറ്റിയത്. ഇത് 2018 ല്‍ 30217 ആയി കുറഞ്ഞു. ട്രാഫിക് നിയമ ലംഘനങ്ങളുടെ കാര്യത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. റോഡപകടങ്ങള്‍ കുറച്ചു കൊണ്ട് വരുന്നതിനും ഗതഗത സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനു വിഷന്‍ 2030 ല്‍ പ്രത്യേക പദ്ദതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. 2016 വരെ ലോകത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന രാജ്യമായിരുന്നു സൗദി അറേബ്യ.
Discussion about this post