ദുബായ്: വീണ്ടും മലയാളികളെ കോടിപതികളാക്കി ദുബായ് ഡ്യൂട്ടി ഫ്രീ. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലാണ് അബുദാബിയില്‍ വര്‍ക് ഷോപ്പ് സൂപ്പര്‍വൈസറായ കണ്ണൂര്‍ സ്വദേശി ജോണ്‍സണ്‍ ജേക്കബ് (46), രാഹുല്‍ രമണന്‍ എന്നിവര്‍ കോടിപതികളായത്. ഇരുവര്‍ക്കും ഏഴു കോടി എഴുപത്തിയഞ്ചു ലക്ഷത്തിലേറെ രൂപ (10 ലക്ഷം ഡോളര്‍) വീതം ലഭിക്കും.
390ാം സീരീസിലെ 4059ാം നമ്പര്‍ ടിക്കറ്റിനാണ് ജോണ്‍സണ്‍ ജേക്കബിന് സമ്മാനം. സമ്മാനത്തുക ടിക്കറ്റെടുക്കാന്‍ പങ്കാളിയായ കുടുംബസുഹൃത്തുമായി പങ്കിടും. ഈ മാസം 13ന് ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റെടുത്തത്. 15 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം നേരത്തെ 8 തവണ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. ഭാര്യയും മൂന്നു മക്കളുമുണ്ട്.
388ാമത്തെ നറുക്കെടുപ്പില്‍ മലയാളിയായ സുനില്‍ ശ്രീധരനായിരുന്നു ഒന്നാം സമ്മാനം. അദ്ദേഹം ഇന്ന് നേരിട്ടെത്തി സമ്മാനത്തുകയുടെ ചെക്ക് കൈപ്പറ്റി. മുന്‍പ് രണ്ടു തവണ ഇദ്ദേഹം ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സമ്മാനം നേടിയിരുന്നു. ഒരിക്കല്‍ ഒന്നാം സമ്മാനമായ 10 ലക്ഷം ഡോളറും രണ്ടാം തവണ റേഞ്ച് റോവര്‍ കാറുമായിരുന്നു സമ്മാനം.