വിദ്വേഷ പരാമര്‍ശം: പ്രവാസി മലയാളി ദുര്‍ഗാദാസ് ശിശുപാലനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

ദോഹ: വിദ്വേഷ പരാമര്‍ശം നടത്തിയ മലയാളം മിഷന്‍ മുന്‍ കോഓഡിനേറ്റര്‍ ദുര്‍ഗാദാസ് ശിശുപാലനെ ജോലിയില്‍ നിന്നും നീക്കം ചെയ്തു. ദോഹയിലെ നാരങ് പ്രൊജക്ട്‌സ് എന്ന സ്ഥാപനമാണ് തങ്ങള്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്റായ ദുര്‍ഗാദാസിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് നടപടി സ്വീകരിച്ചത്.

തങ്ങളുടെ ജീവനക്കാരന്‍ വിദ്വേഷ പരാമര്‍ശം നടത്തിയതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ജോലിയില്‍ നിന്നും ഒഴിവാക്കിയതായി നാരങ് പ്രൊജക്‌സ് റീജനല്‍ ഡയറക്ടര്‍ ടിം മര്‍ഫി അറിയിച്ചു.

വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം മലയാളം മിഷന്‍ ഖത്തര്‍ ചാപ്റ്റര്‍ കോഓഡിനേറ്റര്‍ പദവിയില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. തിരുവന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലാണ് ദുര്‍ഗാദാസ് ഗള്‍ഫിലെ നഴ്സിംഗ് റിക്രൂട്ട്മെന്റും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ നഴ്സുമാര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു.

Exit mobile version