അബുദാബി: പുതുവര്‍ഷാരംഭ ദിനത്തില്‍ യുഎഇയിലെ പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് (എഫ്എഎച്ച്ആര്‍) ആണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്കും ജനുവരി ഒന്നിന് അവധിയായിരിക്കുമെന്ന് ട്വിറ്ററില്‍ പറയുന്നു. അതേസമയം ജനുവരി രണ്ടുമുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ട്വിറ്ററില്‍ പറയുന്നു.
Discussion about this post