ദുബായ്: യുഎഇയിൽ നടക്കുന്ന ഭാഗ്യനറുക്കെടുപ്പായ മഹ്സൂസിലൂടെ അഞ്ചാം തവണയും സമ്മാനം നേടി അമ്പരപ്പിച്ച് പ്രവാസി ഇന്ത്യക്കാരനായ സുബ്രഹ്മണ്യൻ.
70-ാമത് പ്രതിവാര തത്സമയ മഹ്സൂസ് നറുക്കെടുപ്പിലെ റാഫിൾ ഡ്രോയിൽ ആണ് സുബ്രഹ്മണ്യൻ ഏറ്റവും ഒടുവിലായി സമ്മാനം നേടിയത്. 100,000 ദിർഹത്തിന്റെ സമ്മാനമാണ് ഇദ്ദേഹം കരസ്ഥമാക്കിയത്.
തമിഴ്നാട് സ്വദേശിയും ഷാർജയിൽ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിങ് സൂപ്പർവൈസറുമാണ് 55 വയസ്സുള്ള സുബ്രഹ്മണ്യൻ. തന്റെ മകളുടെ സംഗീത പഠനവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി സമ്മാനത്തുക വിനിയോഗിക്കുമെന്ന് വിജയിയായ സുബ്രഹ്മണ്യൻ പറഞ്ഞു.
also read- മൂന്നാമതും വിവാഹം കഴിച്ചു; മുൻഭാര്യയുടെ കുടുംബം യുവാവിനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളി
‘എന്റെ 15 വയസ്സുള്ള മകൾ മനോഹരമായി കീബോർഡ് വായിക്കും. ഓസ്കാർ പുരസ്കാര ജേതാവായ സംഗീത സംവിധായകൻ എ ആർ റഹ്മാൻ നേരിട്ട് തെരഞ്ഞെടുത്തവരിൽ ഒരാളാണവൾ. സൗണ്ട് എഞ്ചിനീയറാകണമെന്ന അവളുടെ സ്വപ്നം സഫലമാക്കാൻ ഈ തുക സഹായിക്കും’- മഹ്സൂസ് വിജയിയായ സുബ്രഹമണ്യൻ പറയുന്നു.
Discussion about this post