മരണം എന്നും വേദനയാണ്. പ്രിയപ്പെട്ടവരുടെ അടുത്തുനിന്നും അപ്രതീക്ഷിതമായൊരു വിടവാങ്ങല്‍. പ്രത്യേകിച്ചും പ്രവാസികളുടെ മരണങ്ങള്‍ അതിലേറ്റവും വേദന പകരുന്നതാണ്. നാടും വീടും കുടുംബത്തെയും വിട്ട് അന്യനാട്ടില്‍ അധ്വാനിക്കുന്നവരുടെ വിയോഗം.
സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി പങ്കുവച്ചിരിക്കുന്ന യുവാവിന്റെ മരണം അത്രമേല്‍ വേദനിപ്പിക്കുന്നതാണ്. ചായ കുടിച്ചു കൊണ്ടിരിക്കേ മരണം കവര്‍ന്ന 26 കാരനാണ് നോവാകുന്നത്.
‘ഇന്നലെ മരണപ്പെട്ടതില്‍ ഒരു 26 കാരന്‍ ഉണ്ടായിരുന്നു. ചായ കുടിച്ചു കൊണ്ടിരിക്കേ പിറകിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. മരണം നമ്മെ എപ്പോള്‍ എവിടെ വെച്ച് പിടികൂടും എന്നൊരാള്‍ക്കും പറയാന്‍ സാധിക്കില്ല. ചെറുപ്പക്കാരുടെ പെട്ടന്നുള്ള മരണം നമ്മെ വല്ലാതെ നടുക്കത്തിലാക്കും. അപ്രതീക്ഷിതമായി പ്രിയപ്പെട്ടവര്‍ പിരിഞ്ഞുപോകുമ്പോഴുണ്ടാകുന്ന വേദന അനുഭവിച്ചവര്‍ക്കേ മനസ്സിലാകൂ.’ -അഷ്‌റഫ് താമരശ്ശേരി കുറിച്ചു.
ഇന്നലെ 5 പ്രവാസി സഹോദരങ്ങളുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്കയച്ചത്. അഞ്ചും ചെറുപ്പക്കാരാണ്. ഇന്നലെ മരണപ്പെട്ടതിൽ ഒരു 26 കാരൻ ഉണ്ടായിരുന്നു.
ചായ കുടിച്ചു കൊണ്ടിരിക്കേ പിറകിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. മരണം നമ്മെ എപ്പോൾ എവിടെ വെച്ച് പിടികൂടും എന്നൊരാൾക്കും പറയാൻ സാധിക്കില്ല. ചെറുപ്പക്കാരുടെ പെട്ടന്നുള്ള മരണം നമ്മെ വല്ലാതെ നടുക്കത്തിലാക്കും. അപ്രതീക്ഷിതമായി പ്രിയപ്പെട്ടവർ പിരിഞ്ഞുപോകുമ്പോഴുണ്ടാകുന്ന വേദന അനുഭവിച്ചവർക്കേ മനസ്സിലാകൂ. ഇത്തരത്തിൽ അകാലത്തിൽ വിടപറഞ്ഞുപോയ സഹോദരങ്ങളുടെ മൃതദേഹത്തിന്റെ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമ്പോൾ അറിയാം ഉറ്റവരുടെ നൊമ്പരങ്ങൾ.
ജീവിച്ചിരിക്കെ മക്കൾ മരണപ്പെട്ട് പോയ മാതാപിതാക്കളുടേയും സഹോദരങ്ങളടക്കമുള്ള ഉറ്റവരുടെ തീരാ സങ്കടങ്ങൾ കണ്ട് നിൽക്കാൻ പോലും പലപ്പോഴും കഴിയാറില്ല. നാളെയുടെ പ്രതീക്ഷകൾക്കായി മാതാ പിതാക്കൾ നട്ടു വളർത്തിയ പൊന്നോമന മക്കൾ തങ്ങളുടെ മുന്നിൽ വെള്ള പുതച്ചു നിശ്ചലരായി കിടക്കുന്ന കാഴ്ച്ച കാണേണ്ടി വരിക എന്നത് തന്നെ ഏറെ ദുഖകരമാണ്. സഹിക്കാൻ കഴിയാത്ത സങ്കടങ്ങളാണ്.
നമ്മുടെ ചെറുപ്പക്കാരെ ഇത്തരം മരണങ്ങളെ തൊട്ട് ദൈവം തമ്പുരാൻ കാത്ത് രക്ഷിക്കുമാറാകട്ടേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. മരണപ്പെട്ടവർക്ക് ദൈവം തമ്പുരാൻ നന്മകൾ നൽകി അനുഗ്രഹിക്കുമാറാകട്ടെ. മരണപ്പെട്ടവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ…….