ദുബായ്: പ്രശസ്ത മലയാളി വ്‌ളോഗറും ആൽബം താരവുമായ റിഫ മെഹ്നുവിനെ ദുബായിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 20 വയസായിരുന്നു. ദുബായിയിലെ ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്.
ഭർത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായിയിൽ എത്തിയത്. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ, സംസ്‌കാരങ്ങൾ എന്നിവയായിരുന്നു റിഫ തന്റെ വ്‌ളോഗിൽ ഉൾപ്പെടുത്തിയിരുന്നത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായി ഇടപ്പെട്ട താരം കൂടിയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. റിഫയുടേത് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണ്.
സംസ്ഥാനത്ത് ഇന്ന് 2,846 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 2 മരണം, 4325 പേര്‍ രോഗമുക്തി നേടി
യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള ഇൻഫ്‌ളുവൻസറാണ് റിഫ. ബുർജ് ഖലീഫയ്ക്ക് മുമ്പിൽ നിന്ന് ഭർത്താവിനൊപ്പമുള്ള വീഡിയോയാണ് ഇവരുടെ അവസാനത്തെ പോസ്റ്റ്. ഫാഷൻ, ഭക്ഷണം, യാത്ര തുടങ്ങിയ കാര്യങ്ങളിലായിരുന്നു പ്രധാനമായും ഇവരുടെ വ്‌ളോഗിങ്.
റിഫ മെഹ്നു 919 എന്ന പേരിലുള്ള യൂട്യൂബ് ചാനൽ മുപ്പതിനായിരത്തിലധികം പേരാണ് പിന്തുടരുന്നത്. ഇൻസ്റ്റഗ്രാമിൽ ഇരുപതിനായിരത്തിലധികം ഫോളോവേഴ്‌സുമുണ്ട്. ടിക്ടോകിലും സജീവമാണ്. രണ്ടു ലക്ഷത്തോളം പേരാണ് ടിക്ടോകിൽ ഇവരെ ഫോളോ ചെയ്യുന്നത്.