പര്‍ദ്ദ ധരിച്ച് സ്ത്രീവേഷത്തിലെത്തി ആണ്‍ കുട്ടിയെ പീഡിപ്പിച്ച് കൊന്നു..! 19 മാസം നീണ്ട വാദത്തിനുശേഷം അന്തിമ വിധി ഇങ്ങനെ

അബുദാബി: പര്‍ദ്ദ ധരിച്ച് സ്ത്രീവേഷത്തിലെത്തി ആണ്‍ കുട്ടിയെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പാക്ക് പൗരന്റെ വധശിക്ഷ അബുദാബി പരമോന്നത കോടതി ശരിവച്ചു. 2017 മേയ് മാസത്തിലാണ് നാടിനെ നടുക്കി ആ സംഭവം അരങ്ങേറിയത്. 19 മാസം നീണ്ട വാദത്തിനുശേഷമാണ് അന്തിമ വിധി പുറപ്പെടുവിച്ചത്. അബുദാബി പ്രാഥമിക കോടതി പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷയാണ് വിധിച്ചത്. ഇത് ചോദ്യം ചെയ്താണ് ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചത്.

അന്തിമ വിധി പുറപ്പെടുവിക്കുന്ന ദിവസം കൊല്ലപ്പെട്ട കുട്ടിയുടെ രക്ഷിതാക്കള്‍ കോടതിയില്‍ എത്തിയിരുന്നു. ‘ഏറെക്കാലമായി വിധിക്കായി കാത്തിരിക്കുന്നു. ഒടുവില്‍ കോടതി അത് വ്യക്തമാക്കി. ഞങ്ങള്‍ ഈ വിധിയില്‍ തൃപ്തരാണ്. ഞങ്ങളുടെ മകനെ കൊലപ്പെടുത്തിയവന് വധശിക്ഷ നല്‍കണമെന്നായിരുന്നു ആഗ്രഹം. ഇന്ന് ഞങ്ങള്‍ക്ക് നീതി ലഭിച്ചു’ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് ഡോ. മജീദ് ജന്‍ജുവ പറഞ്ഞത്.

എന്നാല്‍ പ്രതി കുട്ടിയുടെ വീട്ടുകാരുമായി സൗഹൃതത്തിലായിരുന്നു,
വീട്ടിലെത്തുമ്പോള്‍ കുട്ടിയോട് വലിയ സ്‌നേഹപ്രകടനമാണ് കാണിച്ചിരുന്നത്. ഉച്ചയ്ക്കുശേഷം പ്രാര്‍ഥനയ്ക്കായി കുട്ടി പിതാവിനൊപ്പം പള്ളിയില്‍ പോകുമെന്ന കാര്യം ഇയാള്‍ക്കറിയാം. സംഭവം നടന്ന ദിവസം, പ്രതി പര്‍ദയും മറ്റും ധരിച്ച് സ്ത്രീവേഷത്തിലാണ് കുഞ്ഞും കുടുംബവും താമസിക്കുന്ന സ്ഥലത്തെത്തിയത്.

ക്രൂര കൃത്യം..

പള്ളിയില്‍ നിന്നും കുട്ടി ഒറ്റയ്ക്ക് തിരിച്ചുവരുന്നത് വരെ പ്രതി കാത്തിരുന്നു. സ്ത്രീവേഷത്തിലെത്തിയ പ്രതി കുട്ടിയുമായി കെട്ടിടത്തിന്റെ മുകളില്‍ പോവുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് തുണികൂട്ടിച്ചേര്‍ത്ത് കയറുപോലെയാക്കി കുട്ടിയെ തൂക്കികൊല്ലുകയായിരുന്നു. പ്രതിയ്‌ക്കെതിരെ ക്രോസ് ഡ്രസിങ്, നമ്പര്‍ പ്ലേയ്റ്റ് ഇല്ലാതെ വാഹനമോടിക്കല്‍, കൊലപാതകം, പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. പ്രതി സ്ത്രീവേഷത്തില്‍ കുട്ടിയുടെ വീട്ടിലെത്തിയ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്.

Exit mobile version