ദുബായ്: പുതുവര്ഷപ്പുലരിയില് നിരവധി കുഞ്ഞുങ്ങളാണ് യുഎഇയില്‍ പിറന്നത്, ഇതില്‍ ഏറ്റവും ആദ്യം പിറന്നത് മലയാളി കുഞ്ഞാണ്. 2022ന്റെ കണ്മണികളെ ഹര്‍ഷാരവത്തോടെയാണ് ദമ്പതികളും കുടുംബങ്ങളും സ്വീകരിച്ചത്.
അബുദാബിയിലെ എന്‍എംസി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ അര്‍ധരാത്രി കൃത്യം 12ന് പുതുവര്‍ഷത്തിലെ ആദ്യ ശിശുക്കളില്‍ ഒരാളെ സ്വീകരിച്ചു. എന്‍എംസി റോയല്‍ ഹോസ്പിറ്റല്‍ ഖലീഫ സിറ്റിയിലെ മലയാളി നഴ്സായ എല്‍സ കുര്യന്റെ രണ്ടാമത്തെ കുട്ടിയായി കിയോണ്‍ ആണ് ആദ്യം പിറന്നത്. സായിദ് മിലിട്ടറി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന തോമസ് അലക്സാണ്ടര്‍ ആണ് ഭര്‍ത്താവ്.
മനുഷ്യരാശിക്ക് വേണ്ടിയുള്ള നിസ്വാര്‍ഥ സേവനത്തിന് ലഭിച്ച പ്രതിഫലമാണിതെന്നും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് കോവിഡ് -19 മുന്നണിപ്പോരാളിയായി പ്രയത്നിക്കാന്‍ സാധിച്ചതില്‍ ദൈവം പ്രീതിപ്പെട്ടിരിക്കുന്നുവെന്നും എല്‍സ പറഞ്ഞു. കുഞ്ഞിന് 2.99 കിലോഗ്രാം ഭാരമുണ്ടെന്ന് എന്‍എംസി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ് സ്പെഷ്യലിസ്റ്റ് ഡോ സുനിത ഗുപ്ത പറഞ്ഞു.
Discussion about this post