ദുബായ്: ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചതിന്റെ പിന്നാലെ 2 കോടിയിലധികം രൂപ തേടിയെത്തിയതിന്റെ ഇരട്ടി സന്തോഷത്തിലാണ് മലയാളി പ്രവാസിയായ ബിജേഷ് ബോസി. ഷാര്‍ജയിലെ അഡ്വര്‍ടൈസിങ് കമ്പനി ജീവനക്കാരനാണ് 33 കാരനായ ബിജേഷ് ബോസി.
അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിലാണ് 10 ലക്ഷം ദിര്‍ഹം (2 കോടിയിലേറെ രൂപ) ലഭിച്ചത്. 2 ദിവസം മുന്‍പാണ് ഭാര്യ ചന്ദന ഇരട്ട പെണ്‍കുട്ടികള്‍ക്കു ജന്മം നല്‍കിയത്. പാകിസ്താന് സ്വദേശിയുള്‍പ്പെടെ 15 സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തതെന്നും തുക തുല്യമായി വീതിക്കുമെന്നും ബിജേഷ് പറഞ്ഞു.