കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന് മുതല്‍ തണുപ്പ് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ആദില്‍ അല്‍ മര്‍സൂഖ്. ജനുവരി ആദ്യവാരത്തോടെ കാലാവസ്ഥ അതിശൈത്യത്തിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാലാവസ്ഥ നിരീക്ഷകനായ ആദില്‍ അല്‍ മര്‍സൂഖ് ഇക്കാര്യം പറഞ്ഞത്. ചിലപ്പോള്‍ ശക്തമായും മറ്റ് ചിലപ്പോള്‍ നേരിയ തോതിലും വീശുന്ന വടക്കന്‍ കാറ്റാണ് തണുപ്പിന്റെ കാഠിന്യം കൂട്ടുന്നത്. പുതുവര്‍ഷാരംഭത്തോടെ അന്തരീക്ഷ ഊഷ്മാവ് വീണ്ടും കുറഞ്ഞ് രാജ്യം അതിശൈത്യത്തിലേക്ക് വഴിമാറാന്‍ സാധ്യതയുണ്ടെന്നും ജനുവരി രണ്ട് മുതല്‍ ആരംഭിക്കുന്ന ഈ പ്രതിഭാസം രണ്ടാഴ്ച്ച തുടര്‍ന്നേയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post