റിയാദ്: തന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളി പുറത്തു ജോലി ചെയ്താല്‍ സൗദി അറേബ്യയില്‍ തൊഴിലുടമക്ക് ഒരു ലക്ഷം റിയാല്‍ പിഴയും ആറ് മാസം തടവ് ശിക്ഷയും ലഭിക്കും.
സ്പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളിയെ സ്വന്തം നിലക്കോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ജോലി ചെയ്യാന്‍ അനുവദിക്കുന്നതിനെതിരെയാണ് സൗദി പാസ്‌പോര്‍ട്ട് അതോറിറ്റി (ജവാസാത്ത്) ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.
ഇത്തരം തൊഴിലുടമകള്‍ക്ക് മേല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനു പുറമെ, ആറ് മാസത്തെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും. നിയമ ലംഘകന്‍ വിദേശിയാണെങ്കില്‍ ശിക്ഷാ കാലാവധിക്ക് ശേഷം സൗദി അറേംബ്യയില്‍ നിന്ന് നാടുകടത്തുമെന്നും അറിയിപ്പില്‍ പറയുന്നു.
ഇതിന് പുറമെ അഞ്ച് വര്‍ഷം വരെ റിക്രൂട്ട്‌മെന്റിന് നിരോധനവും ഏര്‍പ്പെടുത്തും. ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണമനുസരിച്ച് പിഴയുടെ സംഖ്യയിലും മാറ്റമുണ്ടാകും. നിയമം ലംഘിക്കുന്നവരെ കുറിച്ച് മക്ക, റിയാദ് പ്രവിശ്യ നിവാസികള്‍ 911 ലും മറ്റു പ്രവിശ്യകളിലുള്ളവര്‍ 999ലും വിളിച്ച് വിവരങ്ങളറിയിക്കണമെന്നും ജവാസാത്ത് ആവശ്യപ്പെട്ടു.