മസ്കറ്റ്: പ്രവാസികള്‍ക്ക് ആശ്വാസം, ഇന്ത്യയില്‍ നിന്നും കോവാക്സിന് എടുത്തവര്‍ക്കും ഒമാനിലേക്ക് മടങ്ങാം. ഒമാന്‍ അംഗീകൃത വാക്സിന് പട്ടികയില്‍ കോവാക്സിനെയും ഉള്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.
ഇതോടെ കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച എല്ലാ ഇന്ത്യകാര്‍ക്കും ക്വാറന്റീന് ഇല്ലാതെ ഒമാനില്‍ എത്താന്‍ കഴിയും.
കോവാക്സിനെടുത്തതിനെ തുടര്‍ന്ന് ഒമാനിലേക്ക് മടങ്ങാന്‍ കഴിയാതെ പ്രയാസത്തിലായിരുന്ന നിരവധി പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. യാത്രക്ക് മുമ്പുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റുകളും മറ്റ് അനുബന്ധ വ്യവസ്ഥകളും യാത്രകാര്‍ക്ക് ബാധകമായിരിക്കും.
Discussion about this post