മനാമ: നാല് ദിവസമായി കാണാതായിരുന്ന പ്രവാസി മലയാളിയെ ബഹ്റൈനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നഗരൂർ സ്വദേശി പ്രിജികുമാർ (50) ആണ് മരിച്ചത്.
നാല് വർഷം ബഹ്റൈനിലെത്തിയ അദ്ദേഹം കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിവരികയായിരുന്നു. ഏതാനും ദിവസമായി പ്രിജികുമാറിനെ കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെ ബഹ്റൈനിലുള്ള ബന്ധുക്കൾ നയീം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
പരാതി സ്വീകരിച്ച് പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തിയത്. പരേതനായ സത്യശീലന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ: റെനി. മക്കൾ: വിഷ്ണു, അനുഗ്രഹ.
Discussion about this post