ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി കൊണ്ട് കഷ്ടപ്പെടുന്ന പാകിസ്ഥാന് സഹായവുമായി സൗദി അറേബ്യ. ഇന്ധന പ്രതിസന്ധി മറികടക്കാനും സൗദി സഹായം നല്‍കി.
മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് യോഗത്തിന് റിയാദിലെത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പാകിസ്ഥാനെ സഹായിക്കണമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനോട് അപേക്ഷിച്ചിരുന്നു.
ഇമ്രാന്റെ അപേക്ഷ പരിഗണിച്ച സല്‍മാന്‍ രാജകുമാരന്‍ മൂന്ന് ബില്യണ്‍ ഡോളര്‍ സഹായം പാകിസ്ഥാന് പ്രഖ്യാപിച്ചു. സംസ്‌കരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കായി 1.2 ബില്യണ്‍ ഡോളര്‍ സഹായവും സല്‍മാന്‍ പ്രഖ്യാപിച്ചു.
സാമ്പത്തിക സഹായം അനുവദിച്ചതിന് മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനോട് തനിക്ക് നന്ദിയുണ്ടെന്നും പാകിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കില്‍ മൂന്ന് ബില്യണ്‍ ഡോളറും സംസ്‌കരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കായി 1.2 ബില്യണ്‍ ഡോളറും നല്‍കി. പ്രയാസകരമായ സമയത്ത് എന്നും സൗദി ഒപ്പമുണ്ടായിരുന്നെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
I want to thank HRH Prince Mohammad bin Salman for supporting Pak with $3 bn as deposit in Pak's central bank & financing refined petroleum product with $1.2 bn. KSA has always been there for Pak in our difficult times incl now when world confronts rising commodity prices.
— Imran Khan (@ImranKhanPTI) October 27, 2021